सबसे बड़ा शो मैन

सबसे बड़ा शो मैन

Sabse bada showman

SSLC Hindi sabse bada showman(सबसे बड़ा शो मैन) notes.

सबसे बड़ा शो मैन note (click here)


SSLC Hindi सबसे बड़ा शो मैन malayalam translation. 

പത്താം ക്ലാസ് ഹിന്ദിയിലെ सबसे बड़ा शो मैन എന്ന പാഠഭാഗത്തിന്റെ മലയാള വിവർത്തനം.

 


ലണ്ടനിലെ ഒരു തീയേറ്ററിൽ പ്രോഗ്രാം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭിനേത്രിയും ഗായികയുമായ ചാർളി ചാപ്ളിന്റെ അമ്മ സ്റ്റേജിൽ പാട്ട് പാടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരുടെ ശബ്ദം ഇടറിപ്പോയി. കാണികൾ കൂവി വിളിക്കാൻ തുടങ്ങി. ആ അശുഭകരമായ സന്ദർഭം ഹെന്നയെ സ്റ്റേജ് വിട്ടുപോകാൻ നിർബന്ധിതയാക്കി. പ്രോഗ്രാമിന് പോകുമ്പോൾ അമ്മ മിക്കവാറും ചാർളിയെയും കൂടെ കൊണ്ടുപോകുമായിരുന്നു. അന്നും കർട്ടന് പിറകിൽ നിന്ന് ചാർളി അമ്മയുടെ അഭിനയം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമ്മയും മാനേജരും തമ്മിൽ വാക്ക് തർക്കം നടക്കുന്നത് കണ്ട് ചാർളി അവിടേക്ക് ചെന്നു. ചാർളിയെ സ്റ്റേജിലേയ്ക്കയക്കാൻ മാനേജർ ഹെന്നയെ നിർബന്ധിക്കുകയാണ്. അമ്മ ആകെ പേടിച്ചുപോയി. എങ്കിലും ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷം അമ്മ ചാർളിയെ സ്റ്റേജിലേക്ക് വിടാം എന്ന് സമ്മതിച്ചു. അവൻ അക്കാലത്തെ പ്രശസ്തമായ ‘ജാക്ക് ജോൺസ് ’ എന്ന ഗാനം ആലപിക്കാൻ തുടങ്ങി. പാട്ട് പകുതി പാടിയപ്പോൾ തന്നെ സ്റ്റേജിലേക്ക് ആളുകൾ പൈസ എറിയാൻ തുടങ്ങി. ഉടൻ ചാർളി മൈക്കിലൂടെ കാണികളോട് പറഞ്ഞു - “ഞാൻ ഈ പൈസ ഒക്കെ ഒന്ന് പെറുക്കി എടുക്കട്ടെ അതിനുശേഷം പാടാം.” ഇതുകേട്ട് കാണികൾ ചിരിക്കാൻ തുടങ്ങി. ആ സമയം മാനേജർ അവിടെയെത്തി ഒരു തൂവാലയിലേക്ക് പൈസ പെറുക്കിവെക്കാൻ തുടങ്ങി. ആ പൈസ മുഴുവൻ അയാൾ കൊണ്ടുപോകുമെന്ന് കുഞ്ഞുചാർളിക്ക് തോന്നി. ഒരു പരാതി പോലെ ചാർളി ഇക്കാര്യം കാണികളോട് പറഞ്ഞു. കാണികൾക്ക് അത് തമാശയായിട്ടാണ് തോന്നിയത്. ഹാളിൽ ചിരി അത്യുച്ചത്തിലായി. പണപ്പൊതിയുമായി സ്റ്റേജിനു പിന്നിലേക്ക് പോയ മാനേജരുടെ പിന്നാലെ ചാർളിയും പോയി. മാനേജർ ആ പണക്കിഴി ചാർലിയുടെ അമ്മയെ ഏൽപ്പിച്ചു. അതിനുശേഷമാണ് ചാർളി തിരികെ സ്റ്റേജിലേക്ക് വന്നത്. ചാർളി കാണികളുടെ മനസ്സിനെ സന്തോഷഭരിതമാക്കി. അവൻ അവരോട് സംസാരിച്ചു. നൃത്തം ചെയ്തു. ഒപ്പം തന്റെ അമ്മയുടെ സ്വരത്തിലുണ്ടായ ഇടർച്ചയും അവൻ അവരുടെ മുമ്പിൽ അവതരിപ്പിച്ചു. സ്റ്റേജിലേയ്ക്ക് പണം വീണുകൊണ്ടേയിരുന്നു. അവസാനം അമ്മ അവനെ കൂട്ടിക്കൊണ്ടുപോകാൻ വന്നു. കാണികൾ എഴുന്നേറ്റ് നിന്ന് ഏറെനേരം കൈയടിച്ചു. ചാർളി ആദ്യമായി സ്റ്റേജിലെത്തിയത് അന്നായിരുന്നു, അമ്മ അവസാനമായും. ലോകത്തിലെ ഏറ്റവും വലിയ കലാകാരന്റെ ആദ്യത്തെ സ്റ്റേജ് ഷോ ആയിരുന്നു അത്.


Sabse bada snowman Malayalam translation (click here)


Post a Comment

0 Comments