പ്രിയദർശനം
എസ്.എസ്.എൽ.സി മലയാളം കേരളപാഠാവലിയിലെ 'അനുഭൂതികൾ ആവിഷ്‌കാരങ്ങൾ' എന്ന യൂണിറ്റിലെ “പ്രിയദർശനം” എന്ന കാവ്യത്തിന്റെ ആശയം. ആശയം ഡൗൺലോഡു ചെയ്യാൻ താഴെക്കണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നളിനി
കുമാരനാശാന്റെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് പ്രിയദർശനം. ബാല്യകാലം മുതൽ പിണങ്ങിയും ഇണങ്ങിയും ആത്മസഖികളായി ജീവിച്ചു പോന്ന നളിനി - ദിവാകര പ്രണയമാണ് "നളിനിയുടെ" പ്രമേയം. കൗമാരകാലഘട്ടത്തിൽ നളിനിയുടെ മനസിന്റെ ഇഷ്ടം തിരിച്ചറിയാതെ പോയ ദിവാകരൻ സന്യാസത്തിനായി ഹിമാലയ പാർശ്വങ്ങളിലേക്കു പോയി. ദിവാകരനെ മാത്രം മനസ്സിൽ നിനച്ചിരുന്ന നളിനി പക്വതയുടെ ഒരു കാലഘട്ടമെത്തിയപ്പോൾ ദിവാകരനെ തേടി വീട് വിട്ടിറങ്ങി. ദിവാകരനെ വർഷങ്ങളായി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതിനാൽ നളിനി ഒരു പൊയ്കയിൽ ചാടി മരിക്കാൻ തുടങ്ങി. അവിടെ നിന്ന് ഒരു സന്യാസിനി അവളെ രക്ഷപെടുത്തി. സന്യാസത്തിനു പോയ ദിവാകരനെ കണ്ടെത്താൻ ഏറ്റവും നല്ല മാർഗ്ഗം സന്യാസം തന്നെ എന്ന് മനസിലാക്കിയ നളിനി സന്യാസം സ്വീകരിക്കുന്നു.
അഞ്ചു വർഷങ്ങൾക്ക് ശേഷം ഹിമാലയ പരിസരത്തിൽ വച്ച് തന്നെ നളിനി ദിവാകരനെ കണ്ടു മുട്ടുന്നു. മൃദുലവികാരങ്ങൾക്കടിപ്പെട്ട സ്ത്രീകൾ പൊതുവെ തങ്ങൾ താലോലിക്കുന്ന ഓർമ്മകളേയും ആ ഓർമ്മകളിലെ വ്യക്തികളെയും വസ്തുക്കളെയും എത്ര നാളുകൾ കഴിഞ്ഞാലും എത്ര മാറ്റങ്ങൾ സംഭവിച്ചാലും പെട്ടന്നു തിരിച്ചറിയും. ഇവിടെ ദിവാകരനെ കണ്ട മാത്രയിൽ നളിനി അയാളെ തിരിച്ചറിഞ്ഞു. എന്നാൽ ദിവാകരൻ നളിനിയെ തിരിച്ചറിഞ്ഞില്ല. നളിനി ദിവാകര സംഗമത്തിന്റെ ഹൃദയ സ്പർശിയായ സന്ദർഭമാണ് "പ്രിയദർശനം" എന്ന പാഠഭാഗത്തു ഉൾച്ചേർത്തിരിക്കുന്നതു കഥാന്ത്യത്തിൽ ദിവാകരനെ കണ്ടു മുട്ടിയ സന്തോഷാധിക്യം ദിവാകരന്റെ മാറിലേക്ക് ചാഞ്ഞു നളിനി പ്രകടിപ്പിക്കവേ അവളുടെ പ്രാണൻ നഷ്ടപ്പെടുകയും ചെയ്യുന്നു.
0 Comments
Comment Cheyyuuu... We love Comments...