SSLC English The Danger of a Single Story

 The Danger of a Single Story

The Danger of a Single Story
Notes and Malayalam translation of SSLC English Chapter 3 ‘The Danger of a Single Story’ in Unit 3 Lores of values. Scroll down to view it.

The Danger of a Single Story note

The Danger of a Single Story full note glossary and textual questions and answers. Click the link below to download it.

Malayalam translation of The Danger of a Single Story (പാഠഭാഗത്തിന്റെ മലയാള വിവർത്തനം)

ഞാൻ കഥ പറയുന്ന ഒരാളാണ്. ഒരു കഥമാത്രം കേട്ടാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടത്തെപ്പറ്റി എന്റെ അനുഭവത്തിലുണ്ടായ ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കിഴക്കൻ നൈജീരിയയിലെ ഒരു യൂണിവേഴ്സിറ്റി കാമ്പസിലാണ് ഞാൻ വളർന്നത്. ഞാൻ രണ്ടാം വയസ്സിലേ വായിക്കാൻ തുടങ്ങിയെന്നാണ് എന്റെ അമ്മ പറയുന്നത്. പക്ഷേ, എന്റെ ഓർമ്മ ഞാൻ നാലാം വയസ്സിലാണ് വായിക്കാൻ തുടങ്ങിയതെന്നാണ്. ബ്രിട്ടീഷ്, അമേരിക്കൻ ബാല പുസ്തകങ്ങളാണ് കൂടുതലും ഞാൻ വായിക്കാറുള്ളത്.

എഴുത്തും ഞാൻ നേരത്തേതന്നെ തുടങ്ങിയിരുന്നു. എനിക്ക് 7 വയസ്സുള്ളപ്പോൾ ഞാൻ ക്രയോണും പെൻസിലും ഉപയോഗിച്ച് ചിത്രങ്ങളോടുകൂടി കഥകൾ എഴുതി. എന്റെ പാവം അമ്മയ്ക്കാണ് അവ വായിക്കേണ്ടിയിരുന്നത്. ഞാൻ വായിച്ച കഥകൾ പോലെയാണ് ഞാൻ എഴുതിയത്. എന്റെ എല്ലാ കഥാപാത്രങ്ങളും വെളുത്തതും നീലക്കണ്ണുള്ളതുമായിരുന്നു. അവർ മഞ്ഞിൽ കളിച്ചു. അവർ ആപ്പിൾ കഴിച്ചു. കാലാവസ്ഥയെക്കുറിച്ചും, സൂര്യൻ പുറത്തുവരുമ്പോൾ അത് എത്ര മനോഹരമായിരുന്നുവെന്നും അവർ ധാരാളം സംസാരിച്ചു. ഞാൻ ഒരിക്കലും നൈജീരിയയ്ക്ക് പുറത്തു പോയിരുന്നില്ല. ഞങ്ങൾക്ക് മഞ്ഞ് ഉണ്ടായിരുന്നില്ല. ഞങ്ങൾ മാമ്പഴമാണ് കഴിച്ചത്, ആവശ്യമില്ലാത്തതിനാൽ ഞങ്ങൾ ഒരിക്കലും കാലാവസ്ഥയെക്കുറിച്ച് സംസാരിച്ചില്ല.

കുട്ടികളായിരിക്കുമ്പോൾ നമ്മൾ വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന കഥകൾ നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, പ്രത്യേകിച്ചും ഞാൻ കുട്ടിയായിരിക്കുമ്പോൾ. കഥാപാത്രങ്ങൾ വിദേശികളായ പുസ്തകങ്ങൾ വായിച്ചതിനാൽ, പുസ്തകങ്ങളിൽ വിദേശികൾ കഥാപാത്രങ്ങളായി ഉണ്ടായിരിക്കണമെന്നായിരുന്നു എന്റെ വിചാരം. കൂടാതെ എഴുതുന്ന കാര്യങ്ങൾ എനിക്ക് പരിചയമില്ലാത്തതാകണമെന്നും ഞാൻ കരുതി. പക്ഷേ ഞാൻ ആഫ്രിക്കൻ പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറി. ആഫ്രിക്കൻ പുസ്തകങ്ങൾ വളരെ വിരളമായിരുന്നു, അവ കണ്ടെത്താൻ എളുപ്പവുമല്ല. ചിനുവ അച്ചെബെ, കാമര ലെയ് എന്നിവരുടെ കൃതികൾ വായിച്ചപ്പോൾ, എന്നെപ്പോലെ ചോക്ലേറ്റ് കളറുള്ള, കുതിരവാല് പോലെ മുടി കെട്ടാൻ കഴിയാത്ത കാപ്പിരി മുടിയുള്ളവർക്ക് സാഹിത്യത്തിൽ നിലനിൽക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച് എഴുതാൻ തുടങ്ങി. ഞാൻ വായിച്ച അമേരിക്കൻ, ബ്രിട്ടീഷ് പുസ്തകങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവ എന്റെ ഭാവനയെ ഉണർത്തുകയും എനിക്ക് ഒരു പുതിയ ലോകം തുറന്നു തരുകയും ചെയ്തു. എന്നാൽ ആഫ്രിക്കൻ എഴുത്തുകാരാണ് എന്തിനെപ്പറ്റിയും പുസ്തകങ്ങൾ എഴുതാമെന്ന് എനിക്ക് കാണിച്ചു തന്നത്.

ഞാൻ ഒരു ഇടത്തരം യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ അച്ഛൻ പ്രൊഫസറായിരുന്നു. എന്റെ അമ്മ ഒരു അഡ്മിനിസ്ട്രേറ്ററുമായിരുന്നു. അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് വന്ന ഞങ്ങളുടെ കൂടെത്തന്നെ താമസിച്ച് ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരാൾ ഉണ്ടായിരുന്നു. എനിക്ക് 8 വയസ്സുള്ളപ്പോൾ, ഞങ്ങൾക്ക് ഒരു പുതിയ ജോലിക്കാരനെ ലഭിച്ചു, പേര് ഫിഡെ. അവന്റെ കുടുംബം വളരെ ദരിദ്രരാണെന്ന് എന്റെ അമ്മ പറഞ്ഞു. എന്റെ അമ്മ ചേന, അരി, പഴയ വസ്ത്രങ്ങൾ എന്നിവ അവന്റെ കുടുംബത്തിന് കൊടുത്തിരുന്നു. എനിക്ക് ഭക്ഷണം കഴിച്ചു തീർക്കാൻ കഴിയാതെ വരുമ്പോൾ അമ്മ പറയും. " മുഴുവൻ കഴിക്കുക. ഫിഡെയുടെ കുടുംബത്തെപ്പോലുള്ളവർക്ക് കഴിക്കാൻ ഒന്നുമില്ലെന്ന് നിനക്കറില്ലേ ? ” ഫിഡെയുടെ കുടുംബത്തോട് എനിക്ക് സഹതാപം തോന്നി.

ഒരു ശനിയാഴ്ച ഞങ്ങൾ ഫിഡെയുടെ ഗ്രാമത്തിലേക്ക് പോയി. അവന്റെ സഹോദരൻ നിർമ്മിച്ച ചായം പൂശിയ പനയോലകളിൽ നിന്നെടുക്കുന്ന നാരുകൾ കൊണ്ടുണ്ടാക്കിയ മനോഹരമായ ചിത്രപ്പണികളുള്ള കുട്ട അവന്റെ അമ്മ ഞങ്ങൾക്ക് കാണിച്ചുതന്നു. ഞാൻ അത്ഭുതപ്പെട്ടു. അവന്റെ കുടുംബത്തിലെ ഒരാൾക്ക് എന്തെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ ദാരിദ്ര്യത്തെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്, എനിക്ക് അവരെക്കുറിച്ച് ഒരു കാര്യം മാത്രമേ അറിയൂ - അവർ ദരിദ്രരായിരുന്നു. അവരുടെ ദാരിദ്ര്യം അവരെക്കുറിച്ചുള്ള എന്റെ ഒരൊറ്റ കഥയായിരുന്നു.

വർഷങ്ങൾക്കുശേഷം, നൈജീരിയയിൽ നിന്ന് അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചു. എനിക്ക് 19 വയസ്സായിരുന്നു. എന്റെ അമേരിക്കൻ സഹവാസി എന്നെ കണ്ട് ഞെട്ടി. ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ ഞാൻ എവിടെ നിന്നാണ് പഠിച്ചതെന്ന് അവൾ എന്നോട് ചോദിച്ചു. നൈജീരിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല. അവൾ എന്നോട് 'ഗോത്ര സംഗീതം' കേൾപ്പിക്കാൻ പറഞ്ഞു, എന്റെ ടേപ്പിൽ മരിയ കാരിയുടെ പാട്ടുണ്ടെന്നു കണ്ടപ്പോൾ അവൾക്ക് നിരാശയായി.

എന്നെ കാണുന്നതിന് മുമ്പുതന്നെ അവൾക്ക് എന്നോട് സഹതാപമായിരുന്നു. ഞാൻ ഒരു ആഫ്രിക്കക്കാരിയായതിനാലാണ് അവൾക്ക് എന്നോട് സഹതാപമുണ്ടായിരുന്നത്. എന്റെ സഹവാസിക്ക് ആഫ്രിക്കയുടെ ഒരൊറ്റ കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഒറ്റക്കഥയിൽ അവൾക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റുമായിരുന്നില്ല ആഫ്രിക്കയിൽ അവളെപ്പോലെ മറ്റുള്ളവർ കാണുമെന്ന്.
അമേരിക്കയ്ക്ക് പോകുന്നതിനുമുമ്പ് ഞാൻ ഒരിക്കലും എന്നെത്തന്നെ ഒരു ആഫ്രിക്കക്കാരി ആയി ചിന്തിച്ചിരുന്നില്ല. എന്നാൽ അമേരിക്കയിൽ വച്ച് ആഫ്രിക്ക എന്നു പറയുമ്പോഴെല്ലാം ആളുകൾ എന്നെ നോക്കുമായിരുന്നു. അങ്ങനെ എനിക്ക് ഒരു ആഫ്രിക്കൻ എന്ന വിശേഷണം ലഭിച്ചു. ആളുകൾ ആഫ്രിക്കയെ ഒരു രാജ്യം മാത്രമാണെന്ന് പരാമർശിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. കുറച്ച് വർഷങ്ങൾ അമേരിക്കയിൽ കഴിഞ്ഞപ്പോൾ, എന്റെ സഹവാസികൾ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് എനിക്ക് മനസ്സിലായി. ഞാൻ നൈജീരിയയിൽ വളർന്നില്ലെങ്കിൽ ആഫ്രിക്കയെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം പ്രശസ്ത കാര്യങ്ങളിൽ നിന്നാണെങ്കിൽ ഞാനും അവളെപ്പോലെ ചിന്തിക്കും. അവളുടെ വിചാരം ആഫ്രിക്ക മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും മൃഗങ്ങളുടെയും വിദ്യാഭ്യാസമില്ലാത്ത ആളുകളുടെയും ഒരിടമായിരുന്നു എന്നാണ്. ആഫ്രിക്കക്കാർക്ക് സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിയില്ലെന്ന് അവർ കരുതി. ആഫ്രിക്കക്കാർ ഒരു വെള്ളക്കാരനായ വിമോചകനെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന ധാരണയാണവൾക്ക്, ഞാൻ ചെറുപ്പത്തിൽ ഫിഡെയുടെ കുടുംബത്തെയും കണ്ടതുപോലെ.

എന്റെ അമേരിക്കൻ സഹവാസി ആഫ്രിക്കയെക്കുറിച്ചുള്ള ഒരൊറ്റ കഥയുടെ വ്യത്യസ്ത ഭാഷ്യങ്ങൾ കേട്ടിരിക്കണം. ഒരു പ്രൊഫസർ ഒരിക്കൽ എന്നോട് എന്റെ നോവൽ 'ആധികാരികമായി ആഫ്രിക്കൻ' അല്ല എന്ന് പറഞ്ഞു. എന്റെ കഥാപാത്രങ്ങൾ അദ്ദേഹത്തെപ്പോലെയാണെന്നും വിദ്യാസമ്പന്നരും ഇടത്തരക്കാരാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ കഥാപാത്രങ്ങൾ കാറുകൾ ഓടിച്ചു. അവർ പട്ടിണിയിലായിരുന്നില്ല. അതിനാൽ, അവർ ആഫ്രിക്കൻ വംശജരല്ലെന്ന് അദ്ദേഹം കരുതി.

എഴുത്തുകാർക്ക് വിജയിക്കാനായി കഷ്ടപ്പാടുള്ള ബാല്യങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അത് ശരിയാണെങ്കിൽ, ഞാൻ എന്റെ മാതാപിതാക്കളെപ്പറ്റി നുണക്കഥകൾ സൃഷ്ടിക്കണം. സത്യത്തിൽ, സന്തോഷകരമായ ഒരു ബാല്യകാലം എനിക്കുണ്ടായിരുന്നു, സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു കുടുംബമായിരുന്നു എന്റേത്.

പക്ഷേ, അഭയാർഥിക്യാമ്പുകളിൽ മരിച്ച മുത്തച്ഛന്മാരും എനിക്കുണ്ടായിരുന്നു. മതിയായ ആരോഗ്യ സംരക്ഷണം ലഭിക്കാത്തതിനാൽ എന്റെ കസിൻ പോൾ മരിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിലൊരാളായ ഒകോളോമ വിമാനാപകടത്തിൽ മരിച്ചു. കാരണം ഞങ്ങളുടെ ഫയർ ട്രക്കുകളിൽ വെള്ളമില്ലായിരുന്നു. അടിച്ചമർത്തുന്ന സൈനിക ഗവൺമെന്റുകൾക്ക് കീഴിലാണ് ഞാൻ വളർന്നത്, അവർ പലപ്പോഴും വിദ്യാഭ്യാസത്തിനു വേണ്ട പ്രോത്സാഹനം നൽകിയില്ല, അങ്ങനെ ചിലപ്പോൾ എന്റെ മാതാപിതാക്കൾക്ക് ശമ്പളം പോലും ലഭിച്ചിരുന്നില്ല.

ഈ കഥകളെല്ലാമാണ് എന്നെ ഞാനാക്കുന്നത്. നെഗറ്റീവ് കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നത് നല്ലതല്ല. ഒരൊറ്റ കഥ സ്റ്റീരിയോടൈപ്പുകൾ സൃഷ്ടിക്കുന്നു. സ്റ്റീരിയോടൈപ്പുകൾ ശരിയായിരിക്കാം, പക്ഷേ അവ അപൂർണ്ണമാണ്. അവ ഒരു കഥയെ ഒരേയൊരു കഥയാക്കുന്നു.

പാഠഭാഗത്തിന്റെ ആശയം

കാര്യങ്ങൾ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാതെ ഒരു വശം മാത്രം കാണുന്നതിന്റെയും കേൾക്കുന്നതിന്റെയും അപകടത്തെക്കുറിച്ചുള്ള സ്വന്തം അനുഭവ കഥകളാണ് അഡിഷി ഈ പ്രബന്ധത്തിൽ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിലും വായനയിലും താല്പര്യമുണ്ടായിരുന്ന അവൾ എഴുതിയതെല്ലാം അവൾ വായിച്ചിരുന്ന വിദേശ പുസ്തകങ്ങളിലേതു പോലെയാണ്. താൻ വായിച്ച കഥകളിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ വിദേശികളായിരുന്നതിനാൽ തന്റെ കഥകളിലും വിദേശികളുണ്ടായിരിക്കണമെന്ന് അവൾ വിചാരിച്ചു. തന്നെപ്പോലെയുള്ളയാളുകളും സാഹിത്യത്തിലുണ്ടെന്ന് അവൾ മനസ്സിലാക്കിയത് ആഫ്രിക്കൻ പുസ്തകങ്ങൾ വായിച്ചപ്പോഴാണ്. വിവിധതരം സാഹിത്യമുണ്ടെന്ന് അതിലൂടെ അവൾ മനസ്സിലാക്കി.

ഒരു നാൾ അമ്മയോടൊപ്പം അഡിഷി അവരുടെ ജോലിക്കാരൻ ഫിഡെയുടെ വീട് സന്ദർശിച്ചു. അവന്റെ സഹോദരൻ മെനഞ്ഞ പനയോലകൊണ്ടുള്ള ഒരു കുട്ട അവളെ വിസ്മയിപ്പിച്ചു. അവരുടെ ജീവിതത്തിന്റെ ഒരു വശം മാത്രമാണെന്ന് അവൾ മനസ്സിലാക്കി. 19-ാം വയസ്സിൽ അവൾ അമേരിക്കയിലെ ഒരു സർവ്വകലാശാലയിൽ ചേർന്നു. അവളുടെ ശുദ്ധമായ ഇംഗ്ലിഷ് കേട്ടപ്പോൾ അമേരിക്കക്കാരിയായ സഹവാസി ഞെട്ടിപ്പോയി. ആഫ്രിക്കക്കാരെക്കുറിച്ചുള്ള കഥയുടെ ഒരു വശം മാത്രമാണ് തന്റെ അമേരിക്കൻ സഹവാസി കേട്ടിരുന്നതെന്ന് സാവധാനം അഡിഷി മനസ്സിലാക്കി. തന്റെ കഥാപാത്രങ്ങളിൽ ആരുംതന്നെ യഥാർത്ഥ ആഫ്രിക്കൻ വംശജരല്ല എന്ന് ഒരു പ്രൊഫസ്സർ അഡിഷിയോട് പറയുകയുണ്ടായി. 'എഴുത്തുകാർക്ക് ദൗർഭാഗ്യകരമായ ശൈശവം, അഡിഷി അപ്രകാരം തന്റെ ശൈശവം ഭാവനയിൽ കണ്ടു. എന്നാൽ അവൾക്ക് സന്തോഷകരമായ ഒരു ഭൂതകാലമാണുണ്ടായിരുന്നത്. എന്നിരുന്നാലും അഭയാർത്ഥിക്യാമ്പിലെ മുത്തച്ഛന്മാരുടെ മരണവും അനാരോഗ്യം മൂലമുള്ള കസിന്റെ മരണവുമൊക്കെ ദുഃഖകരമായ അനുഭവങ്ങൾ തന്നെയായിരുന്നു.


Post a Comment

0 Comments