The Scholarship Jacket
SSLC English The Scholarship Jacket note and malayalam translation.
The Scholarship Jacket note
The Scholarship Jacket full note with glossary and textual questions and answers. Click the link below to download it.
Malayalam translation of The Scholarship Jacket (പാഠഭാഗത്തിന്റെ മലയാള വിവർത്തനം)
ഞാൻ ടെക്സാസിലെ ഒരു ചെറിയ സ്കൂളിലാണ് പഠിക്കുന്നത്. അവിടെ എല്ലാ വർഷവും എട്ടാം ക്ലാസ് പരീക്ഷാഫലം അറിയുമ്പോൾ 8 വർഷമായി ഉയർന്ന ഗ്രേഡുകൾ നിലനിർത്തിയിരുന്ന വിദ്യാർത്ഥിക്ക് മനോഹരമായ സ്വർണ്ണവും, പച്ചയും നിറങ്ങളുള്ള ഒരു ജാക്കറ്റ് സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. ജാക്കറ്റിന് ഇടതുഭാഗത്ത് മുൻവശത്തായി സ്വർണ്ണനിറത്തിൽ ഒരു വലിയ 'S' ഉണ്ടായിരുന്നു, അതു ലഭിക്കുന്നയാളിന്റെ പേര് പോക്കറ്റിൽ സ്വർണ്ണ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.
എന്റെ മൂത്ത സഹോദരി റോസി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ജാക്കറ്റ് നേടിയിരുന്നു. എനിക്കും അത് കിട്ടുമെന്ന പ്രതീക്ഷയിൽ ഞാനും ഇരുന്നു. എട്ടാം ക്ലാസിലായിരുന്ന എനിക്ക് 14 വയസ്സായിരുന്നു. ഞാൻ ഒന്നാം ക്ലാസ് മുതൽ 'A' ഗ്രേഡ് നേടിയിരുന്നു. എന്റെഅച്ഛൻ കർഷക തൊഴിലാളിയായിരുന്നു. തന്റെ 8 മക്കളെ പോറ്റാൻ വേണ്ട വരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ എനിക്ക് ആറുവയസ്സുള്ളപ്പോൾ, എന്നെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് നിർത്തിയത്.
രജിസ്ട്രേഷൻ ഫീസ്, യൂണിഫോം ഫീസ്, എന്നിവയും പട്ടണത്തിന് പുറത്തേക്കുള്ള യാത്രയും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ സ്കൂൾ സ്പോർട്സിൽ പങ്കെടുക്കാറില്ലായിരുന്നു. അതിനാൽ ഞങ്ങളുടെ വീട്ടിൽ ഒരിക്കലും ഒരു സ്കൂൾ സ്പോർട്സ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. പിന്നെ ഞങ്ങൾക്കുണ്ടായിരുന്ന ഒരേ ഒരു സാധ്യത സ്‌കോളർഷിപ്പ് ജാക്കറ്റ് മാത്രമായിരുന്നു.
മെയ് മാസമായി, സ്കൂൾ പൂട്ടി പോകാനുള്ള സമയം, വസന്തത്തിന്റെ സമയം. ക്ലാസ്സിൽ ആരും ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ പുറത്തേക്ക് നോക്കിയും പരസ്പരം നോക്കിയും നേരം കളഞ്ഞു. ക്ലാസുകൾ പൂർത്തിയാകാൻ ഞങ്ങൾ ആഗ്രഹിച്ചു. കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം എനിക്ക് അതൃപ്തിയുണ്ടായിരുന്നു. അതെന്തുകൊണ്ടെന്നാൽ ഞാൻ പെൻസിലുപോലെ നേർത്തതായിരുന്നു. എവിടെയും ഒരു വളവ് ഇല്ല. എന്റെ കൂട്ടുകാർ എന്നെ 'ബീൻപോൾ' എന്നും 'സ്‌ട്രിംങ് ബീൻ' എന്നും വിളിച്ചിരുന്നു. ഞാൻ അതുപോലെ മെലിഞ്ഞതാണെന്ന് എനിക്കറിയാം. ഹിസ്റ്ററി ക്ലാസ് കഴിഞ്ഞു അടുത്തത് സ്പോർട്സ് ക്ലാസാണ്. ഇതെല്ലാം ചിന്തിച്ചുകൊണ്ടാണ് ഹിസ്റ്ററി ക്ലാസ്സിൽ നിന്ന് ജിമ്മിലേക്ക് ഞാൻ നടക്കുന്നത്. ഞാൻ വിയർക്കുന്ന മറ്റൊരു മണിക്കൂറാണ് ബാസ്‌ക്കറ്റ് ബോൾ കളിക്കുന്ന ഈ പീരിഡ്, ഒപ്പം എന്റെ പല്ലുകുത്തി പോലെ നീണ്ടുമെലിഞ്ഞ കാലുകൾ കാണിച്ചുകൊണ്ട് കളിക്കുന്ന ഒരു പീരിഡും കൂടിയാണിത്. എന്റെ പി.ഇ. ഷോർട്ട്സ് എന്റെ മേശക്കടിയിൽ ഒരു ബാഗിലുണ്ടായിരുന്നുവെന്ന് പെട്ടെന്ന് ഞാൻ ഓർത്തു. അത് എടുക്കാൻ ഞാൻ നടന്ന എല്ലാ വഴികളിലൂടെയും എനിക്ക് തിരിച്ചുനടക്കേണ്ടി വന്നു. ആരെങ്കിലും പി.ഇ. ഷോർട്ട്സ് ധരിച്ചിട്ടില്ലെങ്കിൽ കോച്ച് തോംസൺ കരടിയേപ്പോലെ പെരുമാറും (പി.ഇ. ഷോർട്ട്സുമായി മാത്രമേ കളിക്കാവൂ എന്ന് കോച്ച് തോംസണ് നിർബന്ധമായിരുന്നു. ) ഞാൻ ഒരു നല്ല ഫോർവേഡ് ആണെന്ന് കോച്ച് പറഞ്ഞിരുന്നു. എന്നെ ടീമിൽ ചേർക്കാൻ മുത്തശ്ശിയെ പ്രേരിപ്പിക്കാൻ പോലും കോച്ച് ശ്രമിച്ചു. പക്ഷേ മുത്തശ്ശി വിസമ്മതിച്ചു.
ഞാൻ എന്റെ ക്ലാസിന്റെ വാതിൽക്കൽ എത്തിയപ്പോൾ ആരെക്കെയോ തമ്മിലുള്ള വാദപ്രതിവാദത്തിനിടയ്‌ക്കുള്ള ദേഷ്യത്തിലുള്ള ശബ്ദം കേട്ടു. പെട്ടെന്നു ഞാൻ അവിടെ നിന്നു. ഞാൻ ആ സംഭാഷണം ഒളിഞ്ഞുകേൾക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആ ഷോർട്ട്സ് ആവശ്യമായിരുന്നു. ഞാൻ ആ ക്ലാസിലെത്താൻ വൈകുകയായിരുന്നു. പക്ഷേ എന്റെ അധ്യാപകർ തമ്മിലുള്ള തർക്കം തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ആ ശബ്ദങ്ങൾ തിരിച്ചറിഞ്ഞു: എന്റെ ചരിത്ര അധ്യാപകനായ ശ്രീ. ഷ്‌മിത്തും എന്റെ കണക്ക് അധ്യാപകനായ ശ്രീ. ബൂണി എന്നിവരായിരുന്നു അത്. അവർ എന്നെക്കുറിച്ചാണ് തർക്കിച്ചുകൊണ്ടിരുന്നത്. എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ മതിലിനോട് ചേർത്തുനിന്നു, മതിലിലെ ചിത്രത്തിലെ ഒരു ഭാഗമെന്നോണം.
മിസ്റ്റർ ഷ്‌മിത്ത് വളരെ ദേഷ്യത്തോടെ പറയുകയാണ്: “ഞാൻ അങ്ങനെ ചെയ്യത്തില്ല! അവളുടെ അച്ഛൻ ആരാണെന്നത് എനിക്ക് പ്രശ്‌നമല്ല, അവളുടെ ഗ്രേഡുകൾ മാർത്തയുടെ അടുത്തുപോലും വരില്ല. ഞാൻ രേഖകളിൽ കള്ളത്തരം കാണിക്കുകയോ വ്യാജമാക്കുകയോ ചെയ്യില്ല. നിങ്ങൾക്കറിയാം, മാർത്തയ്‌ക്ക് നേരായ എ-പ്ലസ് ശരാശരിയുണ്ട്. ” മിസ്റ്റർ ബൂണിന്റെ ശാന്തമായി പറഞ്ഞു: “നോക്കൂ, ജോവാന്റെ പിതാവ് ബോർഡിലെ ഒരു അംഗമാണ്, മാത്രമല്ല പട്ടണത്തിലെ ഏക സ്റ്റോർ അദ്ദേഹത്തിന്റെയാണ്. അതുകൊണ്ട് രണ്ടുപേരുടേയും മാർക്ക് ഒരുപോലെയാണെന്ന് നമുക്ക് പറയാം.… ”
അദ്ദേഹം പറഞ്ഞതിന്റെ ബാക്കി ഭാഗം എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പക്ഷെ എനിക്ക് അവിടെയും ഇവിടെയും ചില വാക്കുകൾ കേൾക്കാമായിരുന്നു. “മാർത്ത മെക്സിക്കൻ ആണ്…. രാജിവയ്ക്കുക… അത് ചെയ്യില്ല… ” എന്നൊക്കെ. പെട്ടെന്ന് മിസ്റ്റർ ഷ്‌മിത്ത് സംസാരം നിർത്തി എതിർവശത്തേ വഴിയിലൂടെ ഓഡിറ്റോറിയത്തിലേക്ക് പോയി. അദ്ദേഹം എന്നെ കണ്ടില്ല.
ഞാൻ വിറച്ചു പോയി. കുറച്ച് മിനിറ്റ് കാത്തിരുന്ന ശേഷം ക്ലാസിലേക്ക് ഓടിക്കയറി എന്റെ ബാഗ് എടുത്തു. മിസ്റ്റർ ബൂൺ എന്നെ കണ്ടു, പക്ഷേ ഒന്നും പറഞ്ഞില്ല. എങ്ങനെയാണ് ഞാൻ ഒരു മണിക്കൂറുള്ള പി.ഇ. തീർത്തതെന്ന് ഇന്നുവരെ എനിക്ക് ഓർമയില്ല. ഞാൻ വളരെ സങ്കടത്തോടെ വീട്ടിലേക്ക് പോയി. മുത്തശ്ശി എന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ ഞാൻ തലയിണയിൽ മുഖം അമർത്തി കരഞ്ഞു.
ക്രൂരമായ ഒരു സംഭാഷണമാണ് എനിക്കു യാദൃശ്ചികമായി കേൾക്കേണ്ടിവന്നത്. അടുത്ത ദിവസം പ്രിൻസിപ്പൽ എന്നെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു, അത് എന്തിനാണെന്ന് എനിക്കറിയാമായിരുന്നു. അയാൾ അസന്തുഷ്ടനും അസ്വസ്ഥനുമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. അദ്ദേഹം തിരിഞ്ഞുനോക്കി ചില പേപ്പറുകൾ നോക്കുന്നതായി നടിച്ചു.
സ്‌കോളർഷിപ്പ് ജാക്കറ്റിന്റെ നയത്തിൽ മാറ്റമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് വരെ അത് സൗജന്യമായിരുന്നു. എന്നാൽ ഈ വർഷം സ്‌കോളർഷിപ്പ് ജാക്കറ്റിന് 15 ഡോളർ ഈടാക്കാൻ ബോർഡ് തീരുമാനിച്ചു, ആ ജാക്കറ്റിന് 15 ഡോളറിലും കൂടുതൽ വിലവരും.
ഞാൻ അദ്ദേഹത്തെ ഞെട്ടലോടെ നോക്കി. എന്റെ തൊണ്ടയിൽ നിന്ന് ഒരു അത്ഭുത ശബ്ദം ഞാനറിയാതെ വന്നു. അദ്ദേഹം ഇപ്പോഴും എന്റെ കണ്ണുകളിൽ നോക്കുന്നത് ഒഴിവാക്കി. “എനിക്ക് 15 ഡോളർ നൽകാൻ കഴിയുന്നില്ലെങ്കിൽ, അത് അടുത്ത വരിയിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു ." അത് ആരാണെന്ന് എനിക്കറിയാമായിരുന്നു.
ഞാൻ എന്റെ മുത്തച്ഛനോട് സംസാരിച്ചിട്ട് അടുത്ത ദിവസം അദ്ദേഹത്തെ അറിയിക്കുമെന്നും പറഞ്ഞു. ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ കരഞ്ഞുകൊണ്ടാണ് നടന്നത്. വീട്ടിലെത്തുമ്പോഴേക്കും എന്റെ കണ്ണുകൾ ചുവന്ന് വീർത്തിരുന്നു.
മുത്തച്ഛൻ എവിടെയാണെന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു. വീടിന്റെ പുറകിലുള്ള പയർ വയലിൽ ജോലി ചെയ്യുകയാണെന്ന് മുത്തശ്ശി പറഞ്ഞു.
ഞാൻ മുത്തച്ഛനെ അവിടെ കണ്ടു. കയ്യിൽ ഒരു ചെറിയ തൂമ്പയുമായി ചെടികളുടെ വരികൾക്കിടയിലൂടെ നടക്കുകയായിരുന്നു അദ്ദേഹം. എന്റെ ആവശ്യം എങ്ങനെ അവതരിപ്പിക്കാമെന്ന് ചിന്തിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. മെസ്ക്വിറ്റ് പഴത്തിന്റെ നറുമണമുള്ള തണുത്ത കാറ്റ് വായുവിൽ ഉണ്ടായിരുന്നു. എനിക്ക് ആ ജാക്കറ്റ് വേണമെന്ന് വളരെയധികം ആഗ്രഹമായിരുന്നു. ആ ജാക്കറ്റ് എന്റെ 8 വർഷത്തെ കഠിനാധ്വാനത്തെയും പ്രതീക്ഷയെയും പ്രതിനിധീകരിച്ചു. മുത്തച്ഛനോട് സത്യസന്ധത പുലർത്തണമെന്ന് എനിക്കറിയാം. അദ്ദേഹം എന്റെ നിഴൽ കണ്ട് തലയുയർത്തി നോക്കി.
ഞാൻ എന്റെ തൊണ്ട ശരിയാക്കി. അദ്ദേഹം എന്റെ കൈകൾ വിറയ്‌ക്കുന്നത് കാണാതിരിക്കാൻ ഞാൻ എന്റെ കൈകൾ എന്റെ പുറകിൽ പിടിച്ചു. അദ്ദേഹത്തിൽ നിന്ന് ഒരു സഹയം ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ സ്പാനിഷിലാണ് സംസാരിച്ചത്. കാരണം അദ്ദേഹത്തിന് സ്പാനിഷ് മാത്രമേ അറിയൂ.
ഈ വർഷം സ്‌കോളർഷിപ്പ് ജാക്കറ്റ് സൗജന്യമല്ലെന്നും, അതിന് 15 ഡോളർ കൊടുക്കണമെന്നും നാളെ ഞാൻ പണം നൽകിയില്ലെങ്കിൽ അത് മറ്റൊരാൾക്ക് കൊടുക്കുമെന്നും ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. മുത്തച്ഛൻ മുകളിലേക്ക് നോക്കി, താടി തൂമ്പയുടെ പിടിയിൽ ചാരി. അദ്ദേഹം വയലു മുഴുവൻ ഒന്നു നോക്കി അവസാനം ചോദിച്ചു, “സ്കോളർഷിപ്പ് ജാക്കറ്റിന്റെ അർത്ഥമെന്താണ്?”
ഞാൻ വേഗത്തിൽ ഉത്തരം നൽകി: “അതിനർത്ഥം 8 വർഷമായി ഏറ്റവും ഉയർന്ന ഗ്രേഡുകൾ നിങ്ങൾ നേടി, അതിനാലാണ് അവർ ഇത് നിങ്ങൾക്ക് നൽകുന്നത്.” ഞാൻ പറഞ്ഞ വാക്കുകളുടെ പ്രാധാന്യം ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്. മുത്തച്ഛൻ ഒന്നും പറയാതെ വയലിലെ കള പറിക്കാൻ തുടങ്ങി. അവസാനം ഞാൻ കരഞ്ഞുകൊണ്ട് പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.
“മാർത്താ, നീ അതിന് പണം നൽകിയാൽ അത് സ്‌കോളർഷിപ്പ് ജാക്കറ്റാക്കില്ല, അല്ലേ? നിന്റെ പ്രിൻസിപ്പലിനോട് ഞാൻ 15 ഡോളർ നൽകില്ലെന്ന് പറഞ്ഞേക്ക്. ”
ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു. കുറെ നേരം കുളിമുറിയിൽ കയറി വാതിലടച്ചിരുന്നു. മുത്തച്ഛൻ പറഞ്ഞത് ശരിയാണെന്ന് എനിക്കറിയാമെങ്കിലും എനിക്ക് ദേഷ്യം വന്നു. എനിക്ക് ബോർഡിനോടും ദേഷ്യം വന്നു. ജാക്കറ്റ് നേടാനുള്ള എന്റെ അവസരമായപ്പോൾ അവർ എന്തിനാണ് നിയമം മാറ്റിയത്?
അന്നൊക്കെ വിശ്വാസത്തിന്റെയും നിഷ്കളങ്കതയുടെയും ദിവസങ്ങളായിരുന്നു. അടുത്ത ദിവസം ഞാൻ വളരെ സങ്കടത്തോടെ പ്രിൻസിപ്പൽ ഓഫീസിലേക്ക് പോയി. ഇത്തവണ അദ്ദേഹം എന്നെ കണ്ണുകളിൽ നോക്കി. എന്റെ മുത്തച്ഛൻ എന്താണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, മുത്തച്ഛൻ 15 ഡോളർ നൽകില്ലെന്ന് ഞാൻ പറഞ്ഞു.
പ്രിൻസിപ്പൽ എന്തോ പിറുപിറുത്തു. അയാൾ ജനാലയിലേക്ക് നടന്നു പുറത്തേക്ക് നോക്കി. അദ്ദേഹത്തെ പതിവിലും വലുതായി കാണപ്പെട്ടു. നരച്ച മുടിയുള്ള, ഉയരമുള്ള, മെലിഞ്ഞ എന്നാൽ ശക്തനുമായ ഒരാളായിരുന്നു അദ്ദേഹം. അവസാനം അദ്ദേഹം ചോദിച്ചു, “എന്തുകൊണ്ടാണ് നിന്റെ മുത്തച്ഛൻ പണം നൽകാത്തത്? അദ്ദേഹത്തിന് ഇരുനൂറ് ഏക്കർ കൃഷിയിടമുണ്ടല്ലോ ? . ”
ഞാൻ അദ്ദേഹത്തെ നോക്കി, എന്റെ കണ്ണുകൾ നനയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പണം നൽകാത്തതിന് മുത്തച്ഛൻ നൽകിയ കാരണം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ പോകാൻ എഴുന്നേറ്റുനിന്നു. എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു: “ എനിക്ക് തോന്നുന്നു നിങ്ങൾ ഇത് ജോവാന് തന്നെ നൽകേണ്ടിവരുമെന്ന്.” എന്റെ വായിൽ നിന്ന് പെട്ടെന്ന് പുറത്തുചാടിയ വാക്കുകളായിരുന്നു അത്. ഞാൻ വാതിലിനടുത്തെത്തിയപ്പോൾ അദ്ദേഹം എന്നെ വിളിച്ചു.
“മാർത്ത, നിൽക്കൂ”.
ഞാൻ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. അദ്ദേഹത്തിന് ഇപ്പോൾ എന്താണ് വേണ്ടത്? എന്റെ ഹൃദയമിടിപ്പ് കൂടി, കയ്പുള്ള രുചികൾ എന്തോ എന്റെ വായിൽ ഉണ്ടായിരുന്നതായ് തോന്നി. ഞാൻ ഛർദ്ദിക്കുമെന്ന് കരുതി. സഹതാപസന്ദേശങ്ങൾ ഞാൻ ആഗ്രഹിച്ചില്ല. അയാൾ ഉറക്കെ നെടുവീർപ്പിട്ട് തിരികെ മേശപ്പുറത്തേക്ക് പോയി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ഈ വർഷം പുതിയ നയം നടപ്പിലാക്കില്ലെന്നും ജാക്കറ്റ് ജാക്കറ്റ് എനിക്കുതന്നെ തരുമെന്നും.
എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു. എനിക്ക് വലിയ സന്തോഷം തോന്നി. അഡ്രിനാലിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു, പക്ഷെ എന്റെ ഉള്ളിൽ എന്തോ പമ്പ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് അലറാനും ചാടാനും ഓടാനും എന്തെങ്കിലും ചെയ്യാനും ആഗ്രഹിച്ചു. ആരും എന്നെ കാണാത്ത ഹാളിൽ കരയാൻ ഞാൻ പുറത്തേക്ക് ഓടി. ദിവസാവസാനം, മിസ്റ്റർ ഷ്‌മിത്ത് എന്നെ നോക്കി, എനിക്ക് ജാക്കറ്റ് ലഭിക്കുന്നുവെന്ന് കേട്ടതായി പറഞ്ഞു.
അദ്ദേഹത്തിന്റെ മുഖം സന്തോഷമായി കാണപ്പെട്ടു. ഞാൻ അദ്ദേഹത്തെ പെട്ടെന്ന് ആലിംഗനം ചെയ്ത് ബസ്സിലേക്ക് ഓടി. വീട്ടിലേക്കുള്ള നടത്തത്തിൽ ഞാൻ വീണ്ടും കരഞ്ഞു. ഈ സമയം ഞാൻ സന്തോഷവതിയായി കരഞ്ഞു. മുത്തച്ഛനോട് പറയാൻ ഞാൻ വയലിലേക്ക് ഓടി. അവിടെ ഞാൻ മുത്തച്ഛന്റെ കൂടെ കളകൾ പറിക്കാൻ തുടങ്ങി. ഞാൻ മുത്തച്ഛനോടൊപ്പം കുറച്ച് മിനിറ്റ് ജോലി ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചില്ല. കളകളുടെ കൂമ്പാരം ശേഖരിച്ച ശേഷം ഞാൻ അദ്ദേഹത്തെ നോക്കി. എന്താണ് സംഭവിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
മുത്തച്ഛൻ ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ തോളിൽ തട്ടി, ചെറുതായി ചിരിച്ചു. തന്റെ പോക്കറ്റിൽ വിയർപ്പുതുടക്കാൻ അദ്ദേഹം എല്ലായ്പ്പോഴും ചുവന്ന തൂവാല കരുതിയിരുന്നു, അദ്ദേഹം ആ തൂവാലകൊണ്ട് വിയർപ്പ് തുടച്ചു. "അത്താഴത്തിൽ മുത്തശ്ശിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ ?" എന്ന് മുത്തശ്ശിയോട് ചോദിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. ചൂളമടിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി.
1 Comments
(✷‿✷) Super translation 👌
ReplyDeleteComment Cheyyuuu... We love Comments...